കര്‍ക്കിടക മാസപൂജയ്ക്കായി ശബരിമല നടതുറക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഈ മാസം 16 മുതലാണ് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശം അനുവദിക്കുന്നത്.തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ച് പ്രത്യേക സര്‍വീസ് നടത്തുന്നത് തിരുവനന്തപുരം സെന്‍ട്രല്‍, പത്തനംതിട്ട, പുനലൂര്‍, കൊട്ടാരക്കര യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇതിന്റെ തയ്യാറെടുപ്പുകള്‍ക്കായിട്ട് ആവശ്യമായ ജീവനക്കാരെ കെഎസ്ആര്‍ടിസി വിന്യസിച്ച് കഴിഞ്ഞു. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.
നിലക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനായി 15 ബസുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. കൂടാതെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തും. കോട്ടയം എരുമേലി എന്നീ ഡിപ്പോകളില്‍ നിന്നും ആവശ്യമെങ്കില്‍ പമ്പയിലേക്ക് സര്‍വീസുകള്‍ നടത്തുമെന്നും കൊവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.