സാക്ഷരതാ മിഷന്‍, ഡയറ്റ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രേരക്മാര്‍, ആദിവാസി സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍, ആദിവാസി സാക്ഷരത പഞ്ചായത്ത് തല കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കായി സാങ്കേതിക വിദ്യയില്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി.നാലാം തരം തുല്യത, ഏഴാം തരം തുല്യത, പത്താം തരം തുല്യത, ഹയര്‍സെക്കണ്ടറി തുല്യത, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവ ഓണ്‍ലൈനായി നടക്കുന്ന സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ പരിശീലനത്തിന് തുടക്കമായത്.
ഓഗസ്റ്റ് 10, 11, 12 ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 1 വരെ ഓണ്‍ലൈന്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോമിലാണ് പരിശീലനം. ഡയറ്റ് ലക്ചറായ ഡോ. മനോജ് കുമാര്‍ ആണ് ഓണ്‍ലൈന്‍ ക്ലാസിന് നേതൃത്വം നല്‍കുന്നത്.പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ. അബ്ബാസലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എം. ഷൈജു, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.