സ്‌കൂളുകളുടെ പേരില്‍ ബോയ്സും ഗേള്‍സും വേണ്ട; ആണ്‍,പെണ്‍ വ്യത്യാസം ഒഴിവാക്കാന്‍ ഉത്തരവ്

0

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്‌കൂളുകളുടെ പേരില്‍ ഇനി ബോയ്‌സ്, ഗേള്‍സ് എന്ന് ഉണ്ടാവില്ല. സംസ്ഥാനത്തെ ജനറല്‍ സ്‌കൂളുകളുടെ പേരില്‍ നിന്ന് ആണ്‍, പെണ്‍ വ്യത്യാസം ഒഴിവാക്കാന്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.ഇത് സംബന്ധിച്ച് വന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ജെന്‍ഡര്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കുന്ന പല സ്‌കൂളുകളുടെ പേരില്‍ ബോയ്‌സ്, അല്ലെങ്കില്‍ ഗേള്‍സ് എന്ന് ഉണ്ട്. ഇത് അവിടെ പഠിക്കുന്ന കുട്ടികള്‍ക്കു വിഷമം ഉണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ് വന്നത്.

വിദ്യാഭ്യാസ ഓഫിസറുടെ അനുമതിയോടെ ഇത്തരം സ്‌കൂളുകള്‍ പേര് പരിഷ്‌കരിക്കണം. സ്‌കൂളിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും ബോര്‍ഡിലും അതനുസരിച്ച് തിരുത്തല്‍ വരുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!