കോഴിക്കോട് നടന്ന 47 -മത് സംസ്ഥാന സീനിയര്‍ പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ 66 കിലോ വിഭാഗത്തില്‍ ടോട്ടല്‍ 560 കിലോ ഭാരം ഉയര്‍ത്തി ഷില്‍ജോ ബേബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുറ്റിമൂല സ്വദേശികളായ ബേബിയുടെയും ശീലയുടെയും മകനാണ്. കഴിഞ്ഞ സംസ്ഥാന ക്ലാസ്സിക് പവര്‍ലിഫ്റ്റിംഗ് മത്സരത്തിലും ഷില്‍ജോ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.
രണ്ട് വര്‍ഷമായി യൂണിവേഴ്‌സിറ്റി ഗോള്‍ഡ് മെടലിസ്റ്റ് ആണ് ഷില്‍ജോ. മാനന്തവാടി അമൃത ഇന്റര്‍നാഷണല്‍ മള്‍ടി ജിമ്മില്‍ ആണ് പരിശീലനം. ലതീഷ്,ആസിഫ് എന്നിവര്‍ ആണ് പരിശീലകര്‍.