മതിയായ ചികിത്സ ലഭിച്ചില്ല അരിവാള്‍ രോഗി മരിച്ചു
അരിവാള്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ആദിവാസി യുവാവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. രോഗം ബാധിച്ച് മരണപ്പെട്ട പനമരം പുതുര്‍ കോളനിയിലെ അഭിജിത്തിന്റെ (19) മൃതദേഹത്തട് അവഗണന കാട്ടിയാതായും ആരോപണം.കഴിഞ്ഞ ദിവസമാണ് അഭിജിത്തിനെ അരിവാള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.എന്നാല്‍ വേണ്ട രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെന്നാണ് കേളനിക്കാര്‍ പറയുന്നത്.
ഗുരുതരമായ രോഗം യുവാവിന് വന്നിട്ടില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്. മരണത്തിന് ശേഷവും മൃതദേഹത്തൊട് അവഗണന കണിച്ചതായും ഇവര്‍ പറയുന്നു ചികിത്സക്ക് വേണ്ടി ശരിരത്തില്‍ സ്ഥാപിച്ച ഇഞ്ചക്ഷന്‍ ഉപകരണങ്ങള്‍ മരണത്തിന് ശേഷം ശരീരത്തില്‍ നിന്ന് നിക്കം ചെയ്തില്ലെന്നുംകോളനിക്കാര്‍ പറഞ്ഞു
ആദിവാസി എന്ന ഒറ്റ കാരണത്താല്‍ മൃതദേഹത്തോട് അവഗണന കാട്ടിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും, കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാത്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പുതുര്‍ കോളനി നിവാസികള്‍ പറയുന്നത്. കോളനിയിലെ അയ്യപ്പന്‍ തങ്കമണി എന്നിവരുടെ മകനാണ് മരണപ്പെട്ട അഭിജിത്ത്.