ഗോത്രകര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ അനുമതി നല്‍കണം: ഐ സി ബാലകൃഷ്ണന്‍

0

പുല്‍പ്പള്ളി കൊളവള്ളിപ്പാടത്ത് ഗോത്രകര്‍ഷകര്‍ക്ക് നെല്‍കൃഷി ചെയ്യാന്‍ കേന്ദ്ര വനാവകാശ നിയമപ്രകാരം അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രി എ കെ ശശീന്ദ്രന് കത്ത് നല്‍കി. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കാലങ്ങളായി നെല്‍കൃഷി ചെയ്തുവരികയായിരുന്നു. പരമ്പരാഗതമായി തുടരുന്ന ഇവരുടെ കൃഷി തടസപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് വനംവകുപ്പ് ചെയ്യുന്നതെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി.അതുകൊണ്ട് കൃഷി ചെയ്യാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം മന്ത്രിയെ നേരില്‍കണ്ട് അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!