വീണ് പരുക്കേറ്റ വിദ്യാര്‍ത്ഥിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0

 

വീണ് പരുക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ജീവനക്കാരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നുമുള്ള പരാതിയുമായി രക്ഷിതാവ് രംഗത്ത്.ബീനാച്ചി തുമ്പോളില്‍ നവാസാണ് മകന്‍ അജ്മലിന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച് നവാസ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.ബുധനാഴ് രാവിലെയാണ് സംഭവം.ബീനാച്ചി ഗവ.സ്‌കൂളിലെ പത്താംക്ലാസുകാരന്‍ അജ്മല്‍ സ്‌കൂളില്‍ വീണ് പരുക്കേറ്റിരുന്നു.രണ്ട് അധ്യാപാകര്‍ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.വിവരമറിഞ്ഞ് രക്ഷിതാവും ആശുപത്രിയിലെത്തി.അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ കാണിച്ച് എക്സറെയും മെടുത്ത് 2 മണിക്കൂറോളം ആശുപത്രിയിലെ ഡ്രസ്സിംഗ് റൂമില്‍ നിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് നവാസിന്റെ പരാതി.

സ്‌കൂള്‍ വിദ്യാര്‍ഥിയാണന്നുള്ള പരിഗണപോലും നല്‍കിയില്ല. ഇതിനിടയില്‍ കുട്ടി കുഴഞ്ഞുവീഴുകയും ചെയ്തു. ഈ സമയവും ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലന്നും വിവരം പറഞ്ഞപ്പോള്‍ മോശമായി സംസാരിച്ചുവെന്നുമാണ് നവാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. തുടര്‍ന്ന് കുട്ടിയെയും കൊണ്ട് മറ്റൊരുചികിത്സ കേന്ദ്രത്തിലെത്തിച്ചാണ് പൊട്ടല്‍വീണ കൈ കെട്ടിച്ചതെന്നും നവാസ് പറഞ്ഞു. തനിക്കും കുട്ടിക്കും ആശുപത്രിയില്‍ നിന്നും നേരിട്ട ദുരവസ്ഥ ചൂണ്ടികാട്ടി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ് നവാസ്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!