അമരത്തില്‍ മമ്മൂട്ടി പറയുന്ന ആനി ഡോക്ടര്‍ വിടവാങ്ങി

0

സ്വന്തം അമ്മയുടെ പ്രസവത്തിന് മേല്‍നോട്ടം വഹിക്കുക എന്ന അപൂര്‍വ അവസരത്തിന് ഭാഗ്യം ലഭിച്ച ആനി ഡോക്ടര്‍ ഓര്‍മയായി. ഉള്ളാട്ടിക്കുളം പരേതനായ ഡോ. ഒ.സി. ജോണിന്റെ ഭാര്യയായ ഡോ. ആനി ജോണ്‍, വൈപ്പിന്‍ മഴുവഞ്ചേരി പുതുശേരി എബ്രഹാമിന്റെയും ചേര്‍ച്ചിയുടെയും 11 മക്കളില്‍ മൂത്തവളായിരുന്നു. അമ്മ ചേര്‍ച്ചിയുടെ 11-ാമത്തെ പ്രസവത്തിനാണ് ആനി അമ്മയുടെ ഡോക്ടറാകുന്നത്.

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലോഹിതദാസ് ഒരുക്കിയ ക്ലാസിക് ഹിറ്റുകളിലൊന്നായിരുന്നു അമരം.അച്ഛനും മകളും തമ്മിലുള്ള സ്വാര്‍ത്ഥത നിറഞ്ഞ സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍, മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം പറയുന്ന സംഭാഷണങ്ങളിലൊന്നാണ് മകള്‍ മുത്തുവിനെ ആനി ഡോക്ടറെപ്പോലെ വലിയ ഡോക്ടറാക്കണമെന്ന്. ചാലക്കുടി സ്വദേശിയായ ലോഹിതദാസ് ഈ സംഭാഷണത്തിലൂടെ തന്റെ നാട്ടുകാരിയായ ആനി ഡോക്ടറെയാണ് സൂചിപ്പിച്ചത്. പ്രശസ്തയായ സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ഡോക്ടര്‍ ആനി

Leave A Reply

Your email address will not be published.

error: Content is protected !!