സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴേരി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് ആഗസ്ത് 11ന്. ഫലപ്രഖ്യാപനം 12ന്. പൊതു തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും വിജയിച്ച യുഡിഎഫ് കൗണ്‍സിലറായിരുന്ന എംഎസ് വിശ്വനാഥന്‍ രാജി വെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.ഈ മാസം മാസം 23നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഏഴാം ഡിവിഷന്‍ പഴേരിയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്ത് 11ന് നടക്കുന്ന വോട്ടെടുപ്പിന്റ ഫലം 12ന് പ്രഖ്യാപിക്കും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഇവിടെനിന്നും വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എം എസ് വിശ്വനാഥന്‍ രാജിവെച്ച് ഒഴിവിലാണ ്ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ 96 വോട്ടിനായിരുന്നു യുഡിഎഫ് വിജയിച്ചത്. പിന്നീട് എം എസ് വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന് ബ്ത്തേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിയമസഭയിലേ്ക്ക് മത്സരിച്ചിരുന്നു. ഈ മാസം മാസം 23നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.