ബസ്, ഓട്ടോ, ടാക്‌സി നിരക്കു വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുതിയ നിരക്ക് നിലവില്‍വരും. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകളുടെ മിനിമം നിരക്ക് 8 രൂപയില്‍നിന്ന് 10 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ അധികം നല്‍കണം.
നേരത്തേ 90 പൈസയായിരുന്നു. മിനിമം നിരക്കിന് അനുസരിച്ച് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ നിരക്കിലും മാറ്റം വരും. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നത് രണ്ടു കിലോമീറ്ററിനു 30 രൂപയാക്കി. തുടര്‍ന്നു വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാകും. നിലവില്‍ 12 രൂപയാണ്.