സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും; തീരുമാനം നാളെ

0

കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് 9 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കും. ഇതു സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവണമെങ്കില്‍ ഏതാനും ദിവസം കൂടി ലോക്ക് ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതു കണക്കിലെടുത്ത് നാളെ സര്‍ക്കാര്‍ തീരുമാനമെടുക്കും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്, അവസാന പടിയെന്ന നിലയില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ലോക്ക് ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
ലോക്ക് ഡൗണ്‍ നീട്ടുന്നത് ദിവസക്കൂലിക്കാരെയും മറ്റു വല്ലാത്ത ബാധിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിനു മുന്നിലുണ്ട. കടുത്ത രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോവണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണയിലുണ്ട്. എന്നാല്‍ ഏതാനും ദിവസം കൂടി സമ്പൂര്‍ണമായ അടച്ചിടല്‍ വേണമെന്നും അതിനു ശേഷം ഇക്കാര്യം പരിഗണിക്കുന്നതാവും നല്ലതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം.

നിലവില്‍ 4.32 ലക്ഷം പേര്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. ഇത് 6 ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിനു സജ്ജമാവാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേഷം നല്‍കിയിട്ടുണ്ട.

Leave A Reply

Your email address will not be published.

error: Content is protected !!