ബഫര്‍സോണ്‍ വിഷയത്തില്‍ യുഡിഎഫിന്റെ വയനാട് ഹര്‍ത്താല്‍ നാളെ. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നിലപാടിനെതിരെയും പുതുക്കിയ ദൂരപരിധി നീക്കം ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് ഹര്‍ത്താല്‍. പാല്‍ , പത്രം, ആശുപത്രി, വിവാഹം, മരണാനന്തരചടങ്ങുകള്‍ , മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍്ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ഭാരവാഹികള്‍ അറിയിച്ചു.
ഒരേ വിഷയത്തില്‍ ജില്ലയില്‍ രണ്ടാമത്തെ ഹര്‍ത്താലാണിത്. എല്‍ഡിഎഫ് ഈമാസം 12ന് ഹര്‍ത്താല്‍ നടത്തിയിരുന്നു.