കെട്ടിട ഉടമ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി
വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തെ കെട്ടിട ഉടമ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. സുല്‍ത്താന്‍ ബത്തേരി തൊടുവട്ടി കെ ആര്‍ കൃഷ്ണന്‍കുട്ടി തമ്പിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ ഇദ്ദേഹംതാമസിക്കുന്ന ക്വാ്ട്ടേഴ്സിലെത്തിയ ഉടമ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും മറ്റും കേടുപാടുകള്‍ വരുത്തിയെന്നും അസഭ്യംപറഞ്ഞുവെന്നുമാണ് തമ്പിയുടെ പരാതി.
തൊടുവട്ടിയില്‍ കഴിഞ്ഞമൂന്ന് മാസമായി വാടകയ്ക്ക് താമസിക്കുന്ന കെ ആര്‍ കൃഷ്ണന്‍കുട്ടി തമ്പിയാണ് പരാതിക്കാരന്‍. കഴിഞ്ഞ രാത്രിയില്‍ കെട്ടിട ഉടമ മദ്യപിച്ചെത്തി മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍, ബൊലേറോ ജീപ്പ്, കാര്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. തമ്പിയും, ഭാര്യയുമാണ് റൂമില്‍ താമസിക്കുന്നത്. ഇതിനുമുമ്പും പലതവണ ഉടമ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടന്നുമാണ് തമ്പി പറയുന്നത്. സംഭവമറിഞ്ഞ് ബത്തേരി പൊലിസ് സ്ഥലത്തെത്തിയിരുന്നു. ഇനിയും ഇത്തര്ത്തിലുള്ള പെരുമാറ്റം ഉടമയില്‍ ഉണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് ്തമ്പിയുടെ ആവശ്യം.