എല്ലാദിവസവും കടകള്‍ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം; നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി വ്യാപാരികളുടെ ചര്‍ച്ച. എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുമതി തന്നില്ലങ്കില്‍ ഇന്നുമുതല്‍ എല്ലാകച്ചവടസ്ഥാപനങ്ങളും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി നാളെ വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലാണ് ചര്‍ച്ച.
എല്ലാദിവസവും കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രി നാളെ വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നത്. രാവിലെ 11മണിക്ക് സെക്രട്ടേറിയറ്റിലാണ് ചര്‍്ച്ച. ചര്‍്ച്ചയില്‍ വ്യാപാരികളുടെ സംസ്ഥാന ജില്ലാനേതാക്കള്‍ പങ്കെടുക്കും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി എല്ലാകച്ചവട സ്ഥാപനങ്ങളും എല്ലാദിവസും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ ആഴ്ച ഒരു ദിവസം കടകളടച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധി്ച്ചിരുന്നു. ഇതിലും നടപടിഉണ്ടാകാ്ത്ത സാഹചര്യത്തില്‍ ഇക്കഴിഞ്ഞ തിങ്കല്‍ ബുധന്‍ ദിവസങ്ങളില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നുമുതല്‍ എല്ലാകടകളും നിയന്ത്രണങ്ങള്‍ ലംഘിച്ച് തുറക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് നാളെ വ്യാപാരികളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. ഈ യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരിസമൂഹം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post