സംസ്ഥാന അതിര്‍ത്തി പഞ്ചായത്തായ നൂല്‍പ്പുഴ ഡി കാറ്റഗറിയില്‍. കഴിഞ്ഞ യാഴ്ച പോസിറ്റിവിറ്റി നിരക്കായ 6.23ല്‍ നിന്നുമാണ് ഒറ്റയടിക്ക് 20. 64 ലേക്ക് കുതിച്ച് ഡി കാറ്റഗറിയിലേക്ക് മാറിയത്. ഇതോടെ പഞ്ചായത്തില്‍ കടുത്ത നിയ ന്ത്രണങ്ങളും ഏര്‍പ്പെടുത്തി.പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട കല്ലൂരി ലാ ണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.നിലവില്‍ പഞ്ചായത്തില്‍ 137 ആക്ടീവ് കേസുകളാണുള്ളത്.കര്‍ണാടക തമിഴ്നാട് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടു ന്ന നൂല്‍പ്പുഴ പഞ്ചായത്തില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചു യര്‍ന്നത്. ഇതോടെ പഞ്ചായത്ത് കടുത്ത നിയന്ത്രണങ്ങളുള്ള ഡികാറ്റഗറിയിലേക്ക് മാറി. നിലവില്‍ 20. 64ആണ് പഞ്ചായത്തിലെ ടി പി ആര്‍. ഇത് ജില്ലയിലെ എറ്റവും ഉയര്‍ന്ന് ടി പി ആര്‍ കൂടിയാണ്. കഴിഞ്ഞയാഴ്ച 6.23 ആയിരുന്ന പോസിറ്റിവിറ്റി നിരക്കാണ് ഒറ്റയടിക്ക് 20ന് മുകളിലേക്ക് കുതിച്ചത്. 42 ശതമാനത്തോളം ഗോത്രവി ഭാഗം ജനങ്ങള്‍ താമസിക്കുന്ന പഞ്ചായത്തില്‍ രോഗികളായവ രെല്ലാവ രും ജനറല്‍ വിഭാഗത്തിലുള്ളവരാണ്. ഇതോടെ പഞ്ചായത്തില്‍ അവശ്യ വസ്തു വില്‍പ്പന കടകള്‍ പോലും നിയന്ത്രണവിധേയമായാണ് തുറക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.