മഴ കനക്കും:വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്.

0

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴ കനക്കും. ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.ഇടുക്കി,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

ആന്ധ്ര – ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദം കാരണം അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാണ്. ഇതിനാല്‍ കേരള തീരത്ത് കടലാക്രമണ മുന്നറിയിപ്പുമുണ്ട്. അറബിക്കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേ?ഗതയില്‍ കാറ്റിനു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുത്. കേരളതീരത്ത് 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യകയുണ്ട്. കടല്‍ക്ഷോഭ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന മാറിത്താമസിക്കണംം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!