ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ്

*249 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.96

വയനാട് ജില്ലയില്‍ ഇന്ന് (10.07.21) 330 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 249 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.96 ആണ്. 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകന് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68201 ആയി. 63857 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3748 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2569 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി, പൊഴുതന 28 വീതം, പൂതാടി 27, പടിഞ്ഞാറത്തറ 26, ബത്തേരി 25, പനമരം 23, കണിയാമ്പറ്റ 22, തിരുനെല്ലി 18, മുട്ടിൽ 17, മാനന്തവാടി 14, നെന്മേനി, നൂൽപ്പുഴ 13 വീതം, മീനങ്ങാടി 12, വെള്ളമുണ്ട, അമ്പലവയൽ 9 വീതം, വൈത്തിരി, തവിഞ്ഞാൽ ആറു വീതം, തൊണ്ടർനാട്, പുൽപ്പള്ളി അഞ്ച് വീതം, എടവക, മുള്ളൻകൊല്ലി നാലു വീതം, കൽപ്പറ്റ, തരിയോട് മൂന്നു വീതം, കോട്ടത്തറ, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും, ഒരു ചാലക്കുടി സ്വദേശിയുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്.
ഒമാനിൽ നിന്ന് വന്ന ഒരാളും, ഉത്തർപ്രദേശിൽ നിന്ന് വന്ന ഒരാളും, തമിഴ്നാട്ടിൽ നിന്ന് വന്ന 5 പേരുമാണ് വിദേശത്തു നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗ ബാധിതരായത്.

249 പേര്‍ക്ക് രോഗമുക്തി
ആശുപത്രികളിൽ ചികിത്സയിലായിരുന്ന ആറു പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 243 പേരുമാണ് രോഗമുക്തരായത്.

1216 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.07.21) പുതുതായി നിരീക്ഷണത്തിലായത് 1216 പേരാണ്. 1232 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12840 പേര്‍. ഇന്ന് പുതുതായി 93 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3186 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 532727 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 509054 എണ്ണത്തിന്റെ ഫലം ലഭിച്ചു. 440853 പേര്‍ നെഗറ്റീവും 68201 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!