അന്ധവിശ്വാസത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പഠനം മുടക്കിയ സംഭവം ജില്ലാ കലക്ടറുടെ ഇടപെടല്‍
ജില്ലയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പഠനം മുടക്കിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി അധികൃതര്‍. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കലക്ടറും കുട്ടിക്ക് പഠനം തുടരാനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വ്യക്തമാക്കി.വനിതാ ശിശുക്ഷേമ വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റ്, വിദ്യാഭ്യാസ വകുപ്പ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരും വിഷയത്തില്‍ ഇടപെട്ടിരുന്നു.
അടുത്ത മാസംഎസ്എസ്എല്‍സി പരീക്ഷയെഴുതേണ്ട ആദിവാസി വിദ്യാര്‍ഥിയെ ദൈവമാക്കി പഠനം മുടക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തെത്തിയത്.വിഷയത്തില്‍ വ്യാപക പ്രതികരണങ്ങളുയര്‍ന്നു. കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും വ്യക്തമാക്കി.വാര്‍ത്ത പുറംലോകമറിഞ്ഞതിനെ തുടര്‍ന്ന് വനിതാ ശിശുക്ഷേമ വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റ്, വിദ്യാഭ്യാസ വകുപ്പ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരും വിഷയത്തില്‍ ഇടപെട്ടിരുന്നു. കുടുംബത്തെ ഇതിന് പ്രചരിപ്പിച്ച ജോത്സ്യനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.