‘തേങ്ങുമീ വീണയിയില്‍’ അനിയത്തിപ്രാവിലെ ആരും കേള്‍ക്കാത്ത ഗാനം 24 വര്‍ഷത്തിന് ശേഷം റിലീസ് ചെയ്തു.
ഒരു കാലത്ത് മലയാളികളുടെ മനസ്സില്‍ വലിയ തരംഗം സൃഷ്ട്ടിച്ച സിനിമയാണ് അനിയത്തിപ്രാവ്. ഇപ്പോഴിതാ 24 വര്‍ഷത്തിന് ശേഷം ഫാസിലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ആരും കേള്‍ക്കാത്ത ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത സംവിധായകനായ ഔസേപ്പച്ചന്‍. ഈയിടെ അന്തരിച്ച കവിയും ഗാന രചയിതാവുമായ എസ്. രമേശന്‍ നായരോടുള്ള ആദര സൂചകമായാണ് ഔസേപ്പച്ചന്‍ ഈ ഗാനം പുറത്ത് വിട്ടിരിക്കുന്നത്.കുഞ്ചാക്കോ ബോബന്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ശാലിനി ആയിരുന്നു നായിക. ഈ സിനിമയിലൂടെയാണ് ചാക്കോച്ചന്‍ ‘ചോക്ലേറ്റ് ഹീറോ’ എന്ന പദവിയില്‍ എത്തുന്നത്. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഇപ്പോഴും മലയാളികള്‍ക്ക് പ്രിയങ്കരമാണ്.’തേങ്ങുമീ വീണയില്‍’ എന്നാരംഭിക്കുന്ന ഗാനം യേശുദാസും ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മുന്‍ നിശ്ചയ പ്രകാരമുള്ള ക്ലൈമാക്‌സില്‍ മാറ്റം വന്നതോടെയാണ് ഈ ഗാനം ചിത്രത്തില്‍ നിന്ന ഒഴിവാക്കിയത്. കുഞ്ചാക്കോ ബോബനും ഔസേപ്പച്ചനും ഗാനം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിട്ടുണ്ട്. സത്യം വിഡിയോസാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.ഇരുന്നൂറിലധികം ദിവസമാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ അന്ന് പതിനഞ്ച് കോടിയിലധികം കളക്ഷനും ചാക്കോച്ചന്‍ ചിത്രം ബോക്സോഫീസില്‍ നിന്ന് നേടി. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയാണ് കുഞ്ചാക്കോ ബോബന് ലഭിച്ചത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്. അനിയത്തിപ്രാവ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ് പതിപ്പായ കാതലുക്കു മര്യാദെയില്‍ ശാലിനിക്കൊപ്പം ദളപതി വിജയ് പ്രധാന വേഷത്തിലെത്തി. വിജയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്.