കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
പേര്യ വരയാലില്‍ കാല്‍നടയാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്നുമാണ് ഏഴേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടിയത്.വരയാല്‍ കാപ്പാട്ടുമല വെള്ളറ ഷിജോവിന്‍ (30),പടിഞ്ഞാറത്തറ ആനപ്പാറ പുളിക്കല്‍ അഖില്‍ (20) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സ്വകാഡും തലപ്പുഴ പോലീസും ചേര്‍ന്നാണ് ഇന്ന് ഉച്ചയ്ക്ക് ഇവരെ പിടികൂടിയത്.