ജില്ലയില്‍ വീണ്ടും മുഖംമൂടി സംഘം

0

മില്ലുമുക്കിലെ കളരിക്കുന്നില്‍ വീട് കുത്തിത്തുറക്കാന്‍ ശ്രമം. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേരാണ് അക്രമത്തിന് പിന്നില്‍. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ഒച്ചവെച്ചതോടെ മുഖംമൂടി ധരിച്ചവര്‍ ഓടി രക്ഷപ്പെട്ടു.തിങ്കളാഴ്ച 12 മണിയോടെയാണ് സംഭവം. കളരിക്കുന്നിലെ പാറക്കല്‍ ബിനീഷിന്റെ വീടിന് പുറകിലാണ് മുഖംമൂടി അണിഞ്ഞ് അക്രമികളെത്തിയത്.കല്പറ്റ ജെ.എസ്.പി, കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്, എസ്.ഐ. മിനിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം തുടങ്ങി.വീട്ടില്‍ പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ പുറകിലെ ഇരുമ്പ് ഗ്രില്ല് തകര്‍ത്ത് വീടിനകത്ത് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു അക്രമികള്‍. ശബ്ദം കേട്ടെത്തിയ പതിനൊന്നുകാരി കറുത്ത മുഖംമൂടി അണിഞ്ഞ ആളെ കണ്ടതും ഒച്ച വെക്കുകയായിരുന്നു. ഇതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പുറകെ ഓടിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് കമ്പളക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കല്പറ്റ ജെ.എസ്.പി, കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്, എസ്.ഐ. മിനിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം തുടങ്ങി.രണ്ടുപേരാണ് വീടിന് പുറകില്‍ എത്തിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഒരാളുടെ കൈയില്‍ ചുറ്റിക ഉണ്ടായിരുന്നു. ശബ്ദം വെച്ചപ്പോള്‍ മതില്‍ ചാടി ഓടുന്നതിനിടെ ചുറ്റിക നിലത്തു വീഴുകയും ഒരാള്‍ തിരിച്ചു ചാടി ചുറ്റിക എടുത്ത് ഓടുകയുമായിരുന്നെന്ന് പതിനൊന്നുകാരി പോലീസിനോട് പറഞ്ഞു. മില്ലുമുക്കിലെ ഓട്ടോ ഡ്രൈവറാണ് ബിനീഷ്, ഭാര്യ അഞ്ചു കുന്നിലെ ഹോമിയോ ആശുപത്രിയില്‍ പോയതായിരുന്നു. ബിനീഷിന്റെ അമ്മ പച്ചിലക്കാട്ടെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയതിനാല്‍ കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നതെന്ന് ബിനീഷ് പറഞ്ഞു.
പകല്‍ സമയമായതിനാല്‍ അയല്‍വീടുകളിലും ആളില്ലായിരുന്നു. അക്രമികളില്‍ ഒരാള്‍ ബിനീഷിന്റെ വീടിന് പരിസരത്തേക്ക് വരുന്നത് കണ്ടവരുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളും സമീപത്തെ ചിലരും കറുത്ത മുഖംമൂടി അണിഞ്ഞ് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി പറയുന്നുണ്ട്.കളരിക്കുന്നില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ നെല്ലിയമ്പത്ത് കഴിഞ്ഞ മാസം വയോധികദമ്പതികളെ മുഖംമൂടിയണിഞ്ഞെത്തിയ സംഘം കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മുഖംമൂടി സംഘമെത്തിയത്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. പോലീസ് സി.സി.ടി.വി.കള്‍ ഉള്‍പ്പെടെയുള്ളവ അടുത്ത ദിവസങ്ങളില്‍ പരിശോധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!