എംപി ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വയനാട് ജിലാകമ്മറ്റി യോഗം ചേര്‍ന്നു.ജില്ലയിലെ എസ്എഫ്‌ഐ നേതാക്കളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കിയതായി നേതാക്കള്‍ അറിയിച്ചു. സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്നും,എസ്എഫ്‌ഐ മാര്‍ച്ചില്‍ സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തതായും ഇതടക്കം എല്ലാം പരിശോധിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു.