കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദം;ഭാരത് ബയോടെക്ക്

0

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കൊവിഡ് വൈറസിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് പുറത്തുവിട്ടു. വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്പനി പുറത്തുവിട്ടത്.കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന്‍ 65.2 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.18 മുതല്‍ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!