പച്ചിലക്കാട് ഹൈമാസ് ലൈറ്റുകള്‍ കണ്ണടച്ചു ചുവട്ടില്‍ തിരി കത്തിച്ച് ഡി വൈ എഫ് ഐ
ഹൈമാസ് ലൈറ്റ് കണ്ണടച്ചു.പച്ചിലക്കാട് അങ്ങാടി ഇരുട്ടില്‍ തന്നെ. ഹൈമാസ്റ്റിന് ചുവട്ടില്‍ തിരി കത്തിച്ച് ഡി വൈ എഫ് ഐ വളരെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഹൈമാസ്റ്റ് ലൈറ്റ് ദീര്‍ഘനാളായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പച്ചിലക്കാട്ഡി വൈ എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടില്‍ മെഴുകുതിരികളും പന്തങ്ങളും കൊളുത്തി പ്രതിഷേധിച്ചു. നിരവധി തവണ പരാതിപെട്ടിട്ടും ബന്ധപെട്ട അധികാരികള്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.മാനന്തവാടിയില്‍ നിന്നും വരുമ്പോള്‍ കോഴിക്കോട്ടേക്കും കര്‍ണ്ണാടകയിലേക്കും തിരിഞ്ഞു പോകാനുള്ള പ്രധാന ജംഷനാണ് പച്ചിലക്കാട് ടൗണ്‍ .ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്ക് അപകട സാധ്യതയും കൂടുതലാണ്.പ്രതിഷേധ പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് മൊയ്ദീന്‍ കൊളങ്ങോട്ടില്‍ അധ്യക്ഷനായിരുന്നു.യൂണിറ്റ് സെക്രട്ടറി ഹസീബ് പെരിങ്ങൊളന്‍, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് പള്ളിക്കണ്ടി, അന്‍വര്‍ കോഴിക്കാടന്‍ എന്നിവര്‍ സംസാരിച്ചു, അടിയന്തിരമായി നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ ശ്കതമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.