ഓണ്‍ ലൈന്‍ വായ്പ സംവിധാനമൊരുക്കിയെന്ന സന്ദേശം വാസ്തവ വിരുദ്ധം
മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് ഓണ്‍ ലൈന്‍ വായ്പ സംവിധാനമൊരുക്കിയെന്ന ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് ബാങ്ക് ഭരണ സമിതി. ഇത്തരം സന്ദേശങ്ങളില്‍ ആരും പെട്ട് പോകരുതെന്നും ബാങ്കിന്റെ ഇടപാടുകള്‍ സുതാര്യമെന്നും നിക്ഷേപങ്ങള്‍ സുരക്ഷിതമെന്നും ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇന്ത്യയില്‍ സഹകരണ സ്ഥാപനങ്ങള്‍ ഒന്നും തന്നെ ഓണ്‍ലൈന്‍ വായ്പകള്‍ അനുവദിക്കുന്നില്ല.മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് എ ക്ലാസ്സ് മെമ്പര്‍ മാര്‍ക്ക് മാത്രമാണ് വായ്പ നല്‍കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.
അപേക്ഷകള്‍ സ്വീകരിച്ച് ആവശ്യമായ പ്രവേശന ഫീസും ഈടും ചേര്‍ത്താണ് മെമ്പര്‍മാര്‍ക്ക് വായ്പ നല്‍കുന്നത്. വായ്പ ഭരണസമിതി പാസാക്കിയാല്‍ തന്നെ വായ്പാകാരന്റെ എസ്.ബി. അകൗണ്ടില്‍ പണം നിക്ഷേപിക്കുകയും വായ്പക്കാരന് ആ എകൗണ്ടില്‍ നിന്നും തുക എടുക്കുകയും ചെയ്യാം.മാത്രമല്ല ബാങ്കിന്റെ പരിധിയില്‍ വരുന്ന മാനന്തവാടി. പയ്യംമ്പള്ളി, എടവക വില്ലേജുകളില്‍ ഉള്ളവര്‍ക്ക് മാത്രമെ വായ്പ അനുവദിക്കുകയുള്ളു. വ്യാജ എസ്.എം.എസും, ഓണ്‍ലൈന്‍,വാര്‍ട്ട്‌സ് ആപ്പ് സന്ദേശങ്ങളുമായി ബാങ്കിന് ബന്ധമില്ലെന്നും അത്തരം സന്ദേശങ്ങളില്‍ ആരും പെട്ട് പോകരുതെന്നും ബാങ്ക് പ്രസിഡന്റ് അഡ്വ: എന്‍.കെ.വര്‍ഗ്ഗസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ ബേബി ഇളയിടം, തങ്കമ്മ യേശുദാസ്, ലീല ഗോവിന്ദന്‍, മാനേജിംഗ് ഡയറക്ടര്‍ എം.മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.