ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍

0

ഗതാഗതം നിരോധിച്ചു

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പാറക്കടവ് – മാടപ്പള്ളിക്കുന്ന് – ചാമപ്പാറ – കൊളവള്ളി – മരക്കടവ് റോഡില്‍ പാറക്കടവിനും – മാടപ്പള്ളിക്കുന്നിനും ഇടയില്‍ കള്‍വര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ജൂണ്‍ 25 മുതല്‍ ജൂലൈ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പാറക്കടവ്, മാടപ്പള്ളിക്കുന്ന് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വണ്ടിക്കടവ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.

ജൈവ കൃഷി : അപേക്ഷ ക്ഷണിച്ചു

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം – ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക ലഭ്യത അനുസരിച്ചുള്ള ജൈവ വളങ്ങള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന കൃഷി രീതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. മൂന്ന് വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതിയില്‍ ഉത്പന്നങ്ങള്‍ ജൈവ സര്‍ട്ടിഫിക്കറ്റോടെ വില്‍ക്കുന്നതിനുള്ള അവസരവും ലഭിക്കും. അഞ്ച് സെന്റില്‍ എങ്കിലും ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക അതാത് കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കും. നികുതി രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം

സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ എല്ലാ ജില്ലകളിലേക്കും ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അല്ലെങ്കില്‍ വൈകല്യം, ആരോഗ്യ സംബന്ധമായ പദ്ധതികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2021 മാര്‍ച്ച് 31ന് 40 വയസ് കവിയരുത്. www.socialsecuritymission.gov.in എന്ന വെബ്‌സൈറ്റ് മുഖേന ജൂലൈ 14 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471-2348135, 2341200.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രിക് വയറിംഗ് ആന്റ് സര്‍വ്വീസിംഗ് (10 മാസം കാലാവധി), റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ (6 മാസം കാലാവധി) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായോ, 9744134901, 9847699720 എന്നീ നമ്പരുകളിലോ ബന്ധപ്പെടേണ്ടതാണ്.

മീഡിയേറ്റര്‍ നിയമനം

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലെ മീഡിയേഷന്‍ സെല്ലിലേക്ക് മീഡിയേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മീഡിയേഷന്‍ റെഗുലേഷന്‍സ് 2020, ക്ലോസ് 3 ല്‍ വിവരിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202755.

ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ ക്ലാസ്

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ ക്ലാസ് ജൂണ്‍ 26 ന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി നടക്കും. ലിങ്ക് ഗ്രൂപ്പില്‍ നല്‍കുന്നതാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9744325447.

Leave A Reply

Your email address will not be published.

error: Content is protected !!