തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ലോക്ഡൗണ്‍ ലഘൂകരണത്തിന്റെ ഭാഗമായി നല്‍കിയ ഇളവുകളില്‍ 5 തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സംഘമായി ജോലിചെയ്യുന്നതിനാണ്് സര്‍ക്കാര്‍ അനുമതിയുളളത്. എന്നാല്‍ ചിലയിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ കൂട്ടം കൂടി നില്‍ക്കുന്നതായും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.