കണ്ടൈന്‍മെന്റ് സോണ്‍

0

കണ്ടൈന്‍മെന്റ് സോണ്‍

തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (മടത്തുവയല്‍), വാര്‍ഡ് 6 (മൈലാടുംകുന്ന്), സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന്‍ 11 കിടങ്ങില്‍ എന്നീ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ലെ മാരന്‍കുന്ന് കോളനി, സുല്‍ത്താന്‍ ബത്തേരി ഡിവിഷന്‍ 14 ലെ പൂളവയല്‍ ഫാക്ടറി മുതല്‍ സാഗര്‍ തീയറ്റര്‍ കലുങ്ക് ജംഗ്ഷന്‍ വരെയുള്ള പ്രദേശങ്ങള്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കുന്നളത്തിലെ കൊന്തമംഗലം കോളനി,എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 കമ്മനയിലെ നഞ്ഞോത്ത് കോളനി പ്രദേശം, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 കൊമ്മയാട് വെള്ളൂക്കര കോളനി എന്നിവയെ മൈക്രോ കണ്ടൈന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

കണ്ടൈന്‍മെന്റ് മൈക്രോ കണ്ടെയ്ന്‍മെന്റ സോണില്‍ നിന്നും ഒഴിവാക്കി

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 ലെ ചാമുണ്ഡം കോളനി, വാര്‍ഡ് 11 ലെ നാട്ടിപ്പാറ കോളനി, വാര്‍ഡ് 13 ലെ നായാടിപൊയില്‍ കോളനി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 3,4,5,9,10 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ്/ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!