പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനത്തില്‍ പിഴ നിശ്ചയിക്കേണ്ടത് ഉദ്യോഗസ്ഥര്‍

0

പരിസ്ഥിതിസംരക്ഷണ വ്യവസ്ഥകള്‍ ലംഘിക്കുന്നതു കേന്ദ്രതലത്തില്‍ ജോയിന്റ് സെക്രട്ടറി റാങ്കിലും സംസ്ഥാന തലത്തില്‍ സെക്രട്ടറി റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ചു പിഴ നിശ്ചയിക്കണമെന്നു കരടുനിയമത്തില്‍ നിര്‍ദേശം. എതിര്‍പ്പുണ്ടെങ്കില്‍ ഉത്തരവു ലഭിച്ച് 60 ദിവസത്തിനകം ദേശീയ ഹരിത ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാം. പിഴത്തുക അടച്ചില്ലെങ്കില്‍ 3 വര്‍ഷം വരെ തടവോ 10 കോടി രൂപ വരെ പിഴയോ രണ്ടുംകൂടിയോ അടയ്‌ക്കേണ്ടി വരുമെന്നും കരടില്‍ പറയുന്നു. പിഴയായി ലഭിക്കുന്ന തുക ചേര്‍ത്തു പരിസ്ഥിതി സംരക്ഷണ ഫണ്ടിനു തുടക്കമിടണമെന്നും നിര്‍ദേശമുണ്ട്.പരിസ്ഥിതി നിയമത്തിലേതിനു സമാനമായി മാലിന്യം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ജല മലിനീകരണ നിയന്ത്രണ നിയമത്തിലും(1974) ,വായു മലിനീകരണ നിയന്ത്രണ നിയമത്തിലും (1981) മാറ്റം വരും. ഇരു നിയമങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിക്കുന്നതു ക്രിമിനല്‍ കുറ്റമല്ലാതാക്കി പകരം പിഴയീടാക്കാനാണു കരടുനിര്‍ദേശം.

 

Leave A Reply

Your email address will not be published.

error: Content is protected !!