നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും

0

നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിവിധ ക്രൈസ്തവ സഭകളിലും മത വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന നാടാര്‍ വിഭാഗങ്ങള്‍ക്ക് ഇനി സംവരണം ലഭിക്കും. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.നാടാര്‍ സമുദായത്തെ പൂര്‍ണമായും സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെയും ആവശ്യം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ തിരുവനന്തപുരത്ത് പ്രതിഷേധങ്ങളും നടന്നിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!