മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനായി കാല്‍വരിയിലെ മരക്കുരിശ്ശില്‍ പീഡസഹിച്ച് മരിച്ച ക്രിസ്തു മൂന്നാം നാള്‍ ഉത്ഥാനം ചെയ്തുവെന്നാണ് ക്രൈസ്തവ വിശ്വാസം. ഉയിര്‍പ്പിനെ അനുസ്മരിക്കുന്ന ഈസ്റ്ററിനെ ക്രൈസ്തവ ലോകം വരവേറ്റു. യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.
സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളും നടന്നു. നിരവധി വിശ്വാസികള്‍ ഈസ്റ്റര്‍ ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു.