തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവിലയിലും വര്‍ധനവ്. കഴിഞ്ഞദിവസം ഡീസലിന്20 പൈസയും, പെട്രോളിന് 16 പൈസയുമാണ് കൂടിയത്. ഇതുപ്രകാരം വയനാട്ടില്‍ പെട്രോളിന് 92.രൂപ 2 പൈസയും, ഡീസലിന് 86 രൂപ 52 പൈസയുമാണ് വില. ഏറ്റവുമൊടുവില്‍ ഏപ്രിലായിരുന്നു ഇന്ധനവിലയില്‍ പരിഷ്‌ക്കരണം വന്നത്.
അഞ്ച സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവിലയും വര്‍ധിച്ചുതുടങ്ങി. കഴിഞ്ഞദിവസമാണ് ഡീസല്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവുണ്ടായത്. ഡിസല്‍ ലിറ്ററിന് 20 പൈസ വര്‍ദ്ധിച്ച് 86 രൂപ 46 പൈസയും, പെട്രോള്‍ ലിറ്ററിന് 16 പൈസ വര്‍ധിച്ച് 92 രൂപ 2പൈസയുമാണ് നിലവിലെ വില. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് വരെ ദിനംപ്രതി ഇന്ധന വില വര്‍ധിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ആയതോടെ വിലയില്‍ ചെറിയ കുറവ് വരുത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ 15 ന് പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 14 പൈസയും കുറക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ഇന്ധന വില വര്‍ധിപ്പിക്കുന്നതാണ് കാണുന്നത്.