വൈത്തിരിയില്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു; മകന്‍ ജീവനൊടുക്കി

0

62 വയസ്സുള്ള അമ്മയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം മാനസികരോഗിയായ മുപ്പത്തിരണ്ട് വയസ്സുകാരന്‍ ജീവനൊടുക്കി. വൈത്തിരി സുഗന്ധഗിരി 50ഏക്കറിലാണ് സംഭവം.കൊല്ലപ്പെട്ടത് അമ്മ ശാന്ത 62. ജീവനൊടുക്കിയത് മഹേഷ് 32. കൊലപാതകം നടന്നത് ബുധനാഴ്ച രാത്രിയാണ്. അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം വീടിനു പുറത്തെ മേല്‍ക്കൂരയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു യുവാവ്. ദുരൂഹത തോന്നിയ നാട്ടുകാര്‍ വൈത്തിരി പോലീസിനെ വിവരം അറിയിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈത്തിരി സിഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപാതകമാണെന്ന് തെളിയിക്കുകയുമാണ് ഉണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!