കൊവാക്‌സിന് അടിയന്തര ഉപയോഗാനുമതി വേണം; താല്‍പര്യപത്രം അംഗീകരിച്ച് ലോകാരോഗ്യ സംഘടന, അപേക്ഷ ഇന്ന് പരിഗണിക്കും

0

ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിന്റെ അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷ ഇന്ന് ലോകാരോഗ്യ സംഘടന പ്രാഥമികമായി കേള്‍ക്കും. ഇതിനു മുന്നോടിയായി കൊവാക്‌സിന്റെ താല്‍പര്യപത്രം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കാനുള്ള പ്രീസബ്മിഷന്‍ യോഗമാകും ഇന്ന് നടക്കുക.

കൊവാക്‌സിനു ലോകാരോഗ്യ സംഘടന ജൂലൈസെപ്റ്റംബറോടെ അടിയന്തര ഉപയോഗാനുമതി നല്‍കുമെന്നാണു പ്രതീക്ഷയെന്നു ഭാരത് ബയോടെക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇന്നലെയാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ഡിസിജിഐ ക്ക് കൈമാറിയത്.

അതേസമയം രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. കഴിഞ്ഞ 50 ദിവസത്തിനുള്ളിലാണ് ഒരു കോടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പ്രതിദിന കേസുകള്‍ വീണ്ടും അമ്പതിനായിരത്തിന് മുകളിലെത്തി. 50,848 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1358 മരണം കൂടി ഇന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവില്‍ 6,43,194 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!