മുട്ടില്‍ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. വനം-വിജിലന്‍സ് ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പെടുത്തും. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി നടന്ന ഗൂഢാലോചന അന്വേഷിക്കും. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നല്‍കാന്‍ വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നല്‍കി.
സംസ്ഥാനത്ത് വ്യാപകമായി മരം മുറിച്ചെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ പ്രത്യേക അന്വേഷണത്തിന് തീരുമാനിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. മരം മുറിയില്‍ ഗൂഡാലോചന ഉണ്ടയിരുന്നുവെന്നും മോഷണം നടന്നിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.