കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള:  ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

0

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ അടിയന്തരമായി മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരുഡോസുകള്‍ക്കിടയിലെ ഇടവേള സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമയപരിധി കുറയ്ക്കുന്ന കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിച്ച സമയത്ത് ആദ്യഡോസ് സ്വീകരിച്ചവരില്‍ വൈറസിനെതിരെ സൃഷ്ടിക്കപ്പെടുന്ന പ്രതിരോധശേഷിയാണ് മുഖ്യമായും പരിഗണിച്ചത്. ഇടവേള വര്‍ധിപ്പിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് ആദ്യഡോസ് ലഭ്യമാക്കാന്‍ സാധിക്കുമെന്നതും ആശ്വാസകരമായി. അതിലൂടെ ആര്‍ജിത പ്രതിരോധശേഷി വര്‍ധിപ്പിക്കാമെന്ന സംഗതിക്കാണ് മുന്‍ഗണന നല്‍കിയതെന്ന് നിതി ആയോഗ് അംഗം ഡോക്ടര്‍ വി കെ പോള്‍ വിശദമാക്കി. വൈറസിന്റെ പുതിയ വകഭേദങ്ങളെ മുന്‍നിര്‍ത്തി കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണമെന്ന തരത്തിലെ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കുകയായിരുന്നു ഡോക്ടര്‍ പോള്‍.

ലോകാരോഗ്യസംഘടനയുടെ ഭാഗമായുള്ള പാനലുകളിലും കമ്മിറ്റികളിലും പ്രവര്‍ത്തിക്കുകയും ആഗോളതലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന വിദഗ്ധരടങ്ങിയ സംഘമാണ് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍(ചഠഅഏക), അതു കൊണ്ട് തന്നെ ഇടവേള വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ എന്‍ടിഎജിഐ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവരും മാനിക്കണം-ഡോക്ടര്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.

ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം അടിസ്ഥാനമാക്കി ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ടിഎജിഐ പഠനം നടത്തുന്നതായും അതിനെ കുറിച്ചുള്ള അന്തിമതീരുമാനം വരുന്നതു വരെ ഇടവേള സംബന്ധിച്ചുള്ള ആശങ്ക ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ശാസ്ത്രീയപഠനങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടനില്‍ വാക്സിന്‍ ഡോസുകളിലെ ഇടവേള പുനര്‍നിര്‍ണയിച്ചതെന്നും ഡോക്ടര്‍ പോള്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!