മിഷന്‍ ഡ്രീംസ് മിസ് ഇന്ത്യ 2022 ഫൈനല്‍ ലിസ്റ്റില്‍ മാനന്തവാടി സ്വദേശിനിയും. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജൊവാന ജുവലാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ള മത്സരാര്‍ഥി. മിഷന്‍ ഡ്രീംസ് മിസ് ഇന്ത്യ 2022 വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് ജൊവാന. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വിര്‍ച്വല്‍ ഓഡിഷന്‍ വഴി മിഷന്‍ ഡ്രീംസ് മിസ്സ് ഇന്ത്യ 2022 മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫോട്ടോ, ക്രിയേറ്റിവിറ്റി, വീഡിയോ പ്രസന്റേഷന്‍ തുടങ്ങി തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ പങ്കെടുത്താണ് ജൊവാന അവസാന മത്സരാര്‍ഥികളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒണ്ടയങ്ങാടി അനുഗ്രഹ് വില്ലയില്‍ മിനേഷ് കുമാറിന്റെയും അനുവിന്റെയും മകളാണ്. മിഷന്‍ ഡ്രീംസ് മിസ്സ് ഇന്ത്യ 2022 ഫൈനല്‍ മത്സരം ഡിസംബര്‍ 21 മുതല്‍ 24 വരെ കൊല്‍ക്കൊത്തയില്‍ നടക്കും.