പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; റെക്കോര്‍ഡ് വിജയം

0

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോര്‍ഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയര്‍ന്ന വിജയമാണ്. സയന്‍സ് വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്‌സില്‍ 89.13 ശതമാനവും, കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ശതമാനം വിദ്യാര്‍ത്ഥികളും ജയിച്ചപ്പോള്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളില്‍ 87.67 ശതമാനമാണ് വിജയം. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. എറണാകുളം ജില്ലയിലാണ് എറ്റവും ഉയര്‍ന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാര്‍ത്ഥികള്‍ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പഠിച്ചു പരീക്ഷ എഴുതിയ കുട്ടികളെ ആക്ഷേപിക്കരുതെന്ന് പറഞ്ഞ വി ശിവന്‍കുട്ടി കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള തമാശയും ട്രോളും നല്ലതല്ലെന്നും കൂട്ടിച്ചേര്‍ത്തു. പത്താം ക്ലാസ് ഫലം പുറത്ത് വിട്ടതിന് ശേഷമുള്ള സമൂഹമാധ്യമ പ്രതികരണങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്ലസ് വണ്‍ സീറ്റ് കൂട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് കൂട്ടും, തെക്കന്‍ ജില്ലകളില്‍ 10 ശതമാനവും.

പരീക്ഷ ഫലം വൈകിട്ട് നാല് മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമായി തുടങ്ങും.

www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in

Leave A Reply

Your email address will not be published.

error: Content is protected !!