കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്യണം എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി

0

 

കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ ഒന്നാം പ്രതിയാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്യണമെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍, ജില്ലാ വൈ:പ്രസിഡന്റ് ഇ.വി ഉസ്മാന്‍,ജില്ലാ ട്രഷറര്‍ കെ.മഹറൂഫ്,മീഡിയ കോ:ഓര്‍ഡിനേറ്റര്‍ ടി.പി അബ്ദുല്‍ റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കെ.സുരേന്ദ്രന്റെ കോടതിയെ സമീപിച്ചത് അന്വേഷണം അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഒത്തുകളിയുടെ ഭാഗമാണെന്നും രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാന്‍ നോട്ടുനിരോധനം കൊണ്ടുവന്ന ബി.ജെ.പിയുടെ നേതാക്കള്‍ കേരളത്തിലെ ഏറ്റവും വലിയ കള്ളപ്പണ-ഹവാല ഇടപാടുകളുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.

ആദിവാസി ദളിത് സംഘടനാ നേതാക്കളെ വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കുന്നത് രാജ്യത്ത് ശക്തിപ്രാപിച്ചുവരുന്ന ആദിവാസി ദളിത് മുന്നേറ്റങ്ങളെ തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!