എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍

0

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം ജൂണില്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ ഫലപ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്തി വി. ശിവന്‍കുട്ടി. കേന്ദ്ര പ്രതിരോധ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് പൊതുപരീക്ഷകള്‍ ഏപ്രിലില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാറ്റിവെച്ച സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ നടത്തുന്നതില്‍ കേരളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. എന്നാല്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ജെ.ഇ.ഇ/നീറ്റ് തുടങ്ങിയ പ്രഫഷനല്‍ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറക്ക് ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി. മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നടത്തണമെന്ന നിര്‍ദേശവും കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!