അടുത്ത രണ്ടാഴ്ച നിര്‍ണായകം; ഒക്ടോബറില്‍ കേസുകള്‍ ഉയര്‍ന്നേക്കാം’: മുഖ്യമന്ത്രി

0

അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ഉയരാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ കരുതല്‍ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണത്തിന് മാര്‍ക്കറ്റുകള്‍ സജീവമായിരുന്നു. ഇതിനിടെ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കൂടി. ഓണാവധിക്ക് കൂടുതല്‍ ആളുകള്‍ നാട്ടിലെത്തി. രോഗ വ്യാപനം വര്‍ധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇനിയും സമയമെടുക്കും. അടുത്ത രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വ്യക്തത വരും. ഒക്ടോബറില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!