വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കി ഉത്തരവ് ഇറങ്ങിയത് നൂല്‍പ്പുഴ പഞ്ചായത്തിനെ സാരമായി ബാധിക്കും. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍ ചുരുക്കം ചിലപ്രദേശങ്ങള്‍ മാത്രമാണ് ബഫര്‍സോണില്‍ നിന്നും ഒഴിവാകുക. ഇതോടെ ഗോത്രവിഭാഗങ്ങളടക്കമുള്ള കര്‍ഷക ജനത ആശങ്കയിലായിരിക്കുകയാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ സമീപിക്കുമെന്നും ഇതിനായി സര്‍വ്വകക്ഷിയോഗം ചേരാനുളള തീരുമാനത്തിലാണ് പഞ്ചായത്ത് ഭരണസമിതി.
വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക അതിര്‍ത്തി പഞ്ചായത്തായ നൂല്‍പ്പുഴയെയാണ്. വയനാട് വന്യജീവിസങ്കേതത്തിനകത്താണ് 242.97 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നൂല്‍്പ്പുഴ പഞ്ചായത്ത്. 17 വാര്‍ഡുകളുള്‍പ്പെടുന്ന പഞ്ചായത്തിലെ 14, 15 വാര്‍ഡുകളിലെ ചുരുക്കം ചില പ്രദേശങ്ങള്‍ മാത്രമാണ് ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ഒഴിവാകുന്നുള്ളു. ബാക്കിപൂര്‍ണ്ണമായും ബഫര്‍സോണ്‍ ഏരിയയില്‍പെടും. ഇതുകാരണം ബഫര്‍സോണ്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിരോധനങ്ങള്‍ കര്‍ഷക ജനതയുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അടിയന്തര സ്റ്റിയറിംഗ് കമ്മറ്റിയും തുടര്‍ന്ന് സര്‍വ്വകക്ഷിയും വിളിക്കാനാണ് തീരുമാനം. യോഗത്തിലെ തീരുമാനങ്ങള്‍ പ്രകാരം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനുള്ള നീക്കത്തിലുമാണ് പഞ്ചായത്ത്.