പോലീസിന് കർശന നിർദേശം; ജോലിക്കിടെ ഫോണിൽക്കളി വേണ്ടാ

0

സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഉത്തരവ്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടർന്നാണിത്.രാജ്ഭവൻ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയിൽ നിയോഗിച്ചിട്ടുള്ള പോലീസുകാർ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈൽഫോണിൽ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം ഇറക്കിയ ഉത്തരവിൽ പറയുന്നു.അനാവശ്യ മൊബൈൽഫോൺ ഉപയോഗം തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!