കൊവിഡ് നിയന്ത്രണങ്ങള്‍ തീയറ്ററുകള്‍ക്ക് മാത്രം: ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

0

 

കൊവിഡ് നിയന്ത്രണങ്ങള്‍ തീയറ്ററുകള്‍ക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു.കൊറോണ നിയന്ത്രണങ്ങളുടെ പേരില്‍ തീയറ്ററുകള്‍ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയാണ്. കൊറോണ വ്യാപനം രൂക്ഷമായ ഡല്‍ഹി, ഹരിയാന ,ഗോവ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയങ്ങളില്‍ പോലും 50% പ്രവേശനം അനുവദിച്ച് തീയറ്ററുകള്‍ പ്രവര്‍ത്തിച്ചുവെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!