ടിപ്പര്‍ ലോറിതാഴ്ചയിലേക്ക് മറിഞ്ഞു;  3 പേര്‍ക്ക് പരിക്ക് 

0

തലപ്പുഴ പുതിയിടത്ത്  ടിപ്പര്‍ ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്. പ്രദേശവാസികളായ  കല്ലുള്ളതില്‍ കരീം(44), പറയന്‍കണ്ടത്തില്‍ ദിദീഷ്   (41), കൊച്ചാനി ചോട്ടില്‍ ടിന്‍സണ്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ല. 30 അടി താഴ്ച്ചയിലേക്കാണ് ടിപ്പര്‍ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം

മെറ്റലും കൊണ്ട് പോവുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. വീതി കുറഞ്ഞ റോഡായതിനാല്‍ ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞതാണ് ടിപ്പര്‍ താഴ്ചയിലേക്ക് മറിയാന്‍ ഇടയായത്.

Leave A Reply

Your email address will not be published.

error: Content is protected !!