നടന്‍ എംജി സോമന്റെ ഓര്‍മ്മകള്‍ക്ക് 23 വയസ്

0

മലയാള സിനിമയില്‍ സ്വഭാവ നടനായും വില്ലനായും നിറഞ്ഞാടിയ നടനായിരുന്നു എംജി സോമന്‍. പൗരുഷുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിന്‍ പ്രത്യേക മിടുക്കുണ്ടായിരുന്നു സോമന്. മലയാള സിനിമയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായകനായി അഭിനയിച്ച അപൂര്‍വ്വ ബഹുമതിയും എം ജി സോമനാണ്.

പഠനത്തിനു ശേഷം എയര്‍ഫോഴ്സില്‍ ചേര്‍ന്ന് സോമശേഖരന്‍ നായര്‍ റിട്ടയര്‍മെന്റിനു ശേഷം നാടകാഭിനയത്തിലേക്കും പിന്നീട് സിനിമയിലേക്കുമെത്തുകയായിരുന്നു. 1973ല്‍ പിഎം മേനോന്റെ ഗായത്രിയിലൂടെ അഭിനയരംഗതെത്തിയ സോമന്‍ കെഎസ് സേതുമാധവന്റെ ചട്ടക്കാരിയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തുടര്‍ന്ന് ഏറെ തിരക്കുള്ള നടനായി സോമന്‍ മാറി. ഒരു വര്‍ഷം 42 ചിത്രങ്ങളില്‍ വരെ അഭിനയിച്ചു. 1975ല്‍ സംസ്ഥാനത്തെ മികച്ച സഹനടനായും 1976ല്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. 1997 ല്‍ ഇറങ്ങിയ ജോഷിയുടെ ലേലം ആയിരുന്നു സോമന്‍ അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രത്തെ സോമന്‍ അവിസ്മരണീയമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!