മൂപ്പൈനാട് അരപ്പറ്റ കേന്ദ്രീകരിച്ച് അനധികൃത മദ്യ വ്യാപാരം തകൃതിയായി നടക്കുന്നുവെന്ന് ആക്ഷേപം. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കടത്തികൊണ്ട് വന്നുള്ള അനധികൃത മദ്യ വില്‍പ്പനയാണ് നടക്കുന്നത്. ലക്ഷങ്ങളുടെ വില്‍പ്പനയാണ് അരപ്പറ്റ കേന്ദ്രീകരിച്ച് നടക്കുന്നുതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ ആഴ്ചയില്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്ന് കടത്തിയ വിദേശമദ്യക്കുപ്പികളുമായി 2 പേരെ എക്‌സൈസ് പാര്‍ട്ടി പിടികൂടിയിരുന്നു. രണ്ടുപേരും അരപ്പറ്റ സ്വദേശികളാണ്. നടക്കുന്ന മദ്യ വ്യാപാരത്തിന്റെ ഒരംശം മാത്രമേ പിടിക്കപ്പെടുനുള്ളൂവെന്നാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ഒളിച്ചു കടത്തുന്ന മദ്യം ഇരട്ടി വിലയ്ക്കാണ് ഇവിടെ വിറ്റഴിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് പ്രദേശത്തെ ജനങ്ങള്‍ക്കും ബുദ്ധിമുട്ടാക്കുന്നുണ്ട്.