സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ തുറസായ സ്ഥലങ്ങളിലും ടെറസിലും നില്‍ക്കരുത്. കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കണം.
ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും കേരളത്തില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ സമയങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ തുറസായ സ്ഥലങ്ങളിലും ടെറസിലും നില്‍ക്കരുത്. കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്ന കാറ്റും മേഘപാളികളും സംയോജിച്ചുണ്ടാകുന്ന മാഡന്‍ ജൂലിയന്‍ ഓക്സിലേഷന്‍ എന്നറിയപ്പെടുന്ന ആഗോള മഴപ്പാത്തി ഇന്ത്യന്‍ മേഘലയില്‍ പ്രവേശിച്ച് വരും ദിവസങ്ങളില്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി സഞ്ചരിക്കും. ഇതിന്റെ സ്വാധീനത്താലാണ് തെക്കെ ഇന്ത്യയില്‍ മഴ ശക്തമാകുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.