ജില്ലയില്‍ 452 പേര്‍ക്ക് കൂടി കോവിഡ് *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5

0

വയനാട് ജില്ലയില്‍ ഇന്ന് (18.09.21) 452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 610 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111331 ആയി. 102602 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7843 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6457 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ 35, മേപ്പാടി 34, കണിയാമ്പറ്റ 32, നെന്‍മേനി 29, പുല്‍പ്പള്ളി 27, വെള്ളമുണ്ട 26, മാനന്തവാടി 25, വൈത്തിരി 24, ബത്തേരി 23, തരിയോട് 21, നൂല്‍പ്പുഴ 20, പൊഴുതന 19, പടിഞ്ഞാറത്തറ 18, വെങ്ങപ്പള്ളി 14, മീനങ്ങാടി, മുട്ടില്‍, പനമരം 13 വീതം, കോട്ടത്തറ 12, പൂതാടി 11, മുള്ളന്‍കൊല്ലി 10, തവിഞ്ഞാല്‍ 9,മൂപ്പൈനാട്, തിരുനെല്ലി 8 വീതം, അമ്പലവയല്‍ 4, എടവക 2 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇതിനുപുറമെ ജാര്‍ഖണ്ഡില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശിക്കും കര്‍ണ്ണാടകയില്‍ നിന്നും വന്ന മൂപ്പൈനാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

610 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 554 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1777 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.09.21) പുതുതായി നിരീക്ഷണത്തിലായത് 1777 പേരാണ്. 1917 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 23201 പേര്‍. ഇന്ന് പുതുതായി 74 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2912 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 757644 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 748401 എണ്ണത്തിന്റെ ഫലം ലഭിച്ചു. 637070 പേര്‍ നെഗറ്റീവും 111331 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!