രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സംസ്ഥാനത്ത് 5-ാം ദിവസവും മുടങ്ങി
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആധാരം രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സംസ്ഥാനത്ത് 5ാം ദിവസവും പൂര്‍ണ്ണമായും മുടങ്ങി.ആധാരം രജിസ്റ്റര്‍ ചെയ്യാനും ,ബാധ്യത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്താനും കഴിയാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. ശനിയാഴ്ച രാവിലെ മുതലാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്.രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഔദോഗിക വെബ് സൈറ്റായ പേള്‍ സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. രജിസ്‌ട്രേഷന്‍, പണയാധാരം, ബാധ്യത സര്‍ട്ടിഫിക്കറ്റ് വിതരണം, പകര്‍പ്പ് അപേക്ഷകളുടെ വിതരണം, വിവാഹം രജിസ്റ്റര്‍ ചെയ്യല്‍,ഒഴിമുറി എന്നിവയെല്ലാം മുടങ്ങിയിരിക്കുകയാണ്.സ്ഥലം രജിസ്‌ട്രേഷന്‍ നടത്തി പോകാനായി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ട്ടവും ഉണ്ടായി, ചികിത്സക്കായി പോലും സ്ഥലം വില്‍ക്കാന്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയവര്‍ക്കും നിരാശയോടെ മടങ്ങേണ്ടി വന്നു.സംസ്ഥാനത്ത് 315 സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളാണ് ഉള്ളത്. ഇവിടങ്ങളിലായി പ്രതിദിനം 10000നും 15000നുമിടയില്‍ രജിസ്‌ട്രേഷനുകളാണ് നടക്കുന്നത്.ജില്ലയില്‍ 7 സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളാണ് ഉള്ളത് .ഇവിടങ്ങളില്‍ പ്രതിദിനം 20നു 25 മിനുമിടയില്‍ രജിസ്‌ട്രേഷനുകളാണ് നടക്കുന്നത്. പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെന് ഉന്നത അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജില്ലയിലെ ഭൂരിഭാഗം ഓഫീസുകളിലും സേവനങ്ങള്‍ നിലച്ചിരിക്കുന്നത് പൊതുജനത്തെ വലക്കുകയാണ്.